തൃശ്ശൂർ പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ, എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് പി. ജോസഫ്(49) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.50ഓടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
