എറണാകുളം കുമ്പളത്ത് വാഹനാപകടം: ഐഷർ ലോറി ടോറസിന് പിന്നിലിടിച്ച് യുവാവ് ദാരുണാന്ത്യം



​എറണാകുളം: കുമ്പളത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. പള്ളി വെളി സ്വദേശി ഷെഫീഖ് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2:30-നും 3:00-നും ഇടയിലായിരുന്നു അപകടം .

​മുന്നിൽ സഞ്ചരിക്കുകയായിരുന്ന ടോറസ് ലോറിയുടെ പിന്നിൽ ഷെഫീഖ് ഓടിച്ചിരുന്ന ഐഷർ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം നിലവിൽ എറണാകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post