അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്



സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ കൂടി പുതിയതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്.


അതേസമയം, കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം . മൂന്നാം ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം .

യാത്രകൾ ഒഴിവാക്കുക: അതിശക്തമായ മഴയുള്ളപ്പോൾ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം.


വെള്ളക്കെട്ടുകൾ ശ്രദ്ധിക്കുക: വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കരുത്. റോഡുകളിലെ വെള്ളക്കെട്ടുകൾക്കടിയിൽ കുഴികളോ മറ്റ് അപകടങ്ങളോ ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല.

വൈദ്യുത സുരക്ഷ: വൈദ്യുത ലൈനുകൾക്കോ ട്രാൻസ്ഫോർമറുകൾക്കോ സമീപം നിൽക്കാതിരിക്കുക. വീടിനുള്ളിൽ ഇലക്ട്രിക് ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.


ജാഗ്രത പാലിക്കുക: പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ ഇറങ്ങരുത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയാറായിരിക്കുക.


ഔദ്യോഗിക അറിയിപ്പുകൾ: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുക.

Post a Comment

Previous Post Next Post