തൃശ്ശൂർ ദേശീയപാതയിൽ അകലാട് മൂന്നൈനിയിൽ വെച്ച് ഇന്ന് കാലത്ത് 6.30 ഓടെ ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം
അപകടത്തിൽ പരിക്ക് പറ്റിയ പെരിയമ്പലം സ്വദേശികളായ അജിത്ത് (29) എന്നയാളെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, ഷാനവാസ് (22) എന്നയാളെ അകലാട് വീ - കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് രാജാ ആശുപത്രിയിലും, പിന്നീട് രണ്ട്പേരെയും കുന്നംകുളം ദയ (റോയൽ) ആശുപത്രിയിലും_
തുടർന്ന് വിദഗ്ത ചികിത്സക്കായി അജിത്തിനെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ ദയ ആശുപത്രിയിലും, ഷാനവാസിനെ വീ - കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു..
ടിപ്പറിനടിയിൽ കുടുങ്ങി കിടന്ന ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്ത് എടുത്തത്.._
