കാസർകോട് നീലേശ്വരം: മടിക്കൈയിൽ വൈദ്യുതി ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ
മടിക്കൈ കണിച്ചിറ പാലത്തിനടുത്ത് വളവിലാണ് അപകടം. ലൈനിലെ തകരാർ പരിഹരിക്കാൻ വൈദ്യുതി തൂണിൽ കയറവേ ഷോക്കേൽക്കുകയായിരുന്നു.
അരയിൽ കയർ ബന്ധിച്ചതിനാൽ
ഷോക്കേൽക്കുമ്പോൾ വൈദ്യുതി തൂണിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ
എത്തിച്ചത്. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്
ഭരതൻ. മൃതദേഹം ജില്ലാശുപത്രിയിൽ.
