പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം പൊന്നാനി :ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പൊന്നാനി സ്വദേശിനികളായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും, ഉടൻ തന്നെ മൂന്ന് പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ്, പൊന്നാനി ആംബുലൻസ്, Luxury ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് പരിക്കേറ്റ മൂന്ന് പേരെയും എടപ്പാൾ ഗോപിനാഥ് ആശുപത്രിയിലേക്കും, ഇവരിൽ ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് ICU ആംബുലൻസിന്റെ സഹായത്തോടെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും മാറ്റി..

Post a Comment

Previous Post Next Post