ആലത്തിയൂരിൽ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു; സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാരുടെ ആരോപണം

 


​തിരൂർ: ആലത്തിയൂർ പൂഴിക്കുന്നിൽ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് പാറശ്ശേരി സ്വദേശി മുസ്തഫ (ചീരക്കുഴിയിൽ) മരണപ്പെട്ടു. ഇന്നലെ രാത്രി 9:30 ഓടു കൂടിയായിരുന്നു ദാരുണമായ സംഭവം.

​വിവരമറിഞ്ഞയുടൻ നാട്ടുകാർ തിരൂർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന് തിരൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഇൻചാർജ് ഗിരീഷൻ, ഫയർ ഓഫീസർമാരായ വിപിൻ, നസീർ, രഘുരാജ്, ഹോംഗാർഡ് ഗോപി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

​അപകടത്തിന് കാരണം ആൾമറയില്ലായ്മ

കിണറിന് ആൾമറ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നേരത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചിരുന്ന കിണർ, പറമ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കമ്പനി വീണ്ടും തുറക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളോ ആൾമറയോ ഒരുക്കാൻ ഇവർ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൂടാതെ, പ്രദേശത്തെ രാത്രിയിലുള്ള വെളിച്ചക്കുറവും അപകടത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

Post a Comment

Previous Post Next Post