സൗദിയിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

 


റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. എന്നാൽ സൗദി വ്യോമപ്രതിരോധ സേന ഈ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ആക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി സൗദിയുടെ തെക്കൻ മേഖലയിലെ നാല് പ്രധാന വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. അബഹ, ജിസാൻ, നജ്റാൻ, ഷറൂറ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. യമൻ തലസ്ഥാനമായ സൻആയിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈൽ ആക്രമണമെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു.

Post a Comment

Previous Post Next Post