ഹരിപ്പാട് : കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരണപ്പെട്ടു. ആറാട്ടുപുഴ രാമഞ്ചേരി പൊഴിയ്ക്കൽ വീട്ടിൽ പ്രസാദ് - ശോഭന ദമ്പതികളുടെ മകൻ പ്രവീൺ (31) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ആറാട്ടുപുഴ തറയിൽക്കടവിന് കിഴക്ക് വിളക്കുമരത്തിന് സമീപം ബന്ധുവിനൊപ്പം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. തുടർന്ന് മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ വലിയഴീക്കൽ പൊഴിയ്ക്കടുത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
