കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്



 തൃശ്ശൂർ ദേശീയപാത 66 കയ്പമംഗലം പനമ്പിക്കുന്നിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം എരമംഗലം സ്വദേശി തെക്കേവയിൽ ഉണ്ണി (44)ക്കാണ് പരിക്കേറ്റത്. ​ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റയാളെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post