മലപ്പുറം കുറ്റിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ പുറത്തൂർ തൃത്തല്ലൂർ സ്വദേശി കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്.
കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊക്കാട് മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. അപകടം സംഭവിച്ച പരിക്കേറ്റവരെ ഉടനെ കോട്ടക്കൽ മിംസിൽ എത്തിച്ചെങ്കിലും റിഷാലിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്.
റിഷാലിന്റെ മാതാവ് സക്കീന. സഹോദരങ്ങൾ റിഫാനിയയും റസലും.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകന്റെ വേർപാട് ആ കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്.
