പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു



പാലക്കാട്‌  പട്ടാമ്പി കൊപ്പം തത്തനപ്പുള്ളിയിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുളക്കൽ വീട്ടിൽ 30 വയസ്സുകാരൻ രവിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

രാവിലെ 6 മണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനപ്പുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post