തിരുവനന്തപുരം: തിരുവല്ലം ബൈപ്പാസിൽ കരിമ്പുവിള ജങ്ഷനു സമീപം റോഡ് മുറിച്ചുകടക്കവൈ ബൈക്കടിച്ച് രണ്ട് ഇടയാർ സ്വദേശിനികൾ മരിച്ചു. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രദർശനത്തിനായി പുറപ്പെട്ട ഇവർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
