കോന്നി ആനത്താവളത്തിൽ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി



കോന്നി ആനത്താവളത്തിൽ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി പ്ലാങ്കമണ്ണിൽ മോഹനൻ നായർ (65) ആണ് കൊല്ലപ്പെട്ടത്. പ്രീയദർശിനി എന്ന പിടിയാനയാണ് പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആനയെ പരിപാലിക്കുന്നതിനിടെ പ്രീയദർശിനിയുടെ തുമ്പിക്കൈയിൽ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുറിവ് കാണിക്കുവാൻ ആവശ്യപ്പെട്ട് ആനയുടെ അടുത്തേക്ക് ചെന്ന പപ്പാൻ മോഹനൻ നായരെ ആന ആക്രമിക്കുകയും തേറ്റ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post