സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ :പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ക്വാർട്ടേഴ്സിലെ വിശ്രമമുറിയിൽ എത്തിയ മറ്റു ജീവനക്കാരാണ് ഹസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

Post a Comment

Previous Post Next Post