പെരിന്തൽമണ്ണ: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ദാരുണമായി മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് (23) ആണ് മരിച്ചത്. 2026 ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പെരിന്തൽമണ്ണ - ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വെച്ചാണ് ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചത്. രാവിലെ ജോലിക്കായി ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഭൗതികശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.
