മലപ്പുറം കാവുങ്ങലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

 




​മലപ്പുറം: കാവുങ്ങലിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.

​ഹാരിസ് (37), ജസീല (33), ആറു വയസ്സുകാരനായ എമിൻ സാദ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post