മസ്കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് (39) ആണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ പ്രവാസിയായിരുന്നു റിഷാദ്. പിതാവ്: അബ്ദുല്ല അസിക്കോടൻറകത്ത്, മാതാവ്: നസീമ മംഗാടൻറകത്ത് ഭാര്യ: സുലൈന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ മസ്കത്ത് കെഎംസിസി കെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
