വെളിയങ്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം: രണ്ട് പേർക്ക് പരിക്ക്



  മലപ്പുറം   പൊന്നാനി  വെളിയങ്കോട് എസ്. ഐ.പടിയിൽ ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തു വെച്ച് ഇന്ന് 2:45 ഓടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.

     അപകടത്തിൽ പരിക്ക് പറ്റിയ താവളക്കുളം സ്വദേശി സഹദ്, പൊന്നാനി സ്വദേശി അൽഅമീൻ(22) എന്നിവരെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി സഹദിനെ കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിലും, അൽ അമീനെ എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post