ചാലക്കുടി: തൃശൂർ ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞു. ആവൂർ സെന്റ് ജോസഫ് സ്കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.
സംഭവസമയത്ത് വാഹനത്തിൽ ഏകദേശം നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല എന്നത് വലിയ ആശ്വാസമായി.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പരിസരത്തുണ്ടായിരുന്നവരും സ്ഥലത്തോടിയെത്തി കുട്ടികളെ വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. കനാലിൽ വീണ വാഹനം കരയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
