തൃശൂർ: കുന്നംകുളം പറയമ്പാടത്ത് (പട്ടാമ്പി റോഡ്) ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് ശേഷം 1:53-ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് കാറുകൾ, ഒരു വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിശ്ചലമായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
അപകടത്തിൽ കാർ യാത്രികയായ വിദ്യാർത്ഥിനി റിയ ഫാത്തിമ ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ്
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് കുന്നംകുളത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേപ്പിച്ചിരിക്കുകയാണ്. ബസിന്റെ അമിതവേഗതയാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
