കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; പത്ത് പേർക്ക് പരിക്കേറ്റു



​തൃശൂർ: കുന്നംകുളം പട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇന്ന് (ആഗസ്റ്റ് 6) ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം.

​കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആദ്യം ഒരു സ്കൂട്ടറിലാണ് ഇടിച്ചത്. തുടർന്ന് നിയന്ത്രണം വിട്ട ബസ് മറ്റ് നാല് വാഹനങ്ങളിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് നിൽക്കുകയായിരുന്നു.

​അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ മലങ്കര ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post