വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; വാഹനം ഏറ്റുമാനൂർ സ്വദേശിയുടേതെന്ന് സംശയം

 



​തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ വെങ്ങാനൂർ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

​റോഡിലൂടെ സഞ്ചരിക്കവേ കാറിൽ നിന്ന് പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. KL 05 AV 3686 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നാണ് പ്രാഥമിക നിഗമനം.

​വിവരമറിഞ്ഞ് ഉടൻതന്നെ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ പൂർണമായും അണച്ചെങ്കിലും കാറിലുണ്ടായിരുന്ന ആളെ രക്ഷിക്കാനായില്ല. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. അപകടത്തിൽപ്പെട്ടതും മരിച്ചതും ആരാണെന്ന് വ്യക്തമായി തിരിച്ചറിയാൻ പോലീസ് അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post