പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അക്കിക്കാവ് സ്വദേശി മരിച്ചു



തൃശ്ശൂർ : പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാരൻ മരിച്ചു. പാറേമ്പാടം സ്വദേശി അദിൻ ( 25 ) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ പാഴിയോട്ടുമുറി സ്വദേശി നന്ദകുമാർ, ബൈക്ക് യാത്രക്കാരായ പെരുമ്പിലാവ് സ്വദേശി കിഷൻ ( 25)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.കുന്നംകുളം ഭാഗത്തുനിന്നും വന്ന് പന്നിത്തടത്തെ പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ വടക്കാഞ്ചേരി ഭാഗത്തുനിന്നും വന്ന ഹിമാലയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേർക്കും പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന അദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post