കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ (വെന്റിലേറ്ററിൽ) വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
