കൊയിലാണ്ടിയിൽ ക്ലിനിക്കിൽ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു



കൊയിലാണ്ടി: സ്വകാര്യ ക്ലിനിക്കിലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക്ക് പങ്കാളിയായ മധ്യവയസ്കൻ മരണപ്പെട്ടു. പെരുവട്ടൂർ സ്വദേശി സുനിൽ കുമാർ (49) ആണ് മരിച്ചത്.


ഇന്ന് വൈകീട്ട് 6.30-ഓടെ കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് മുൻവശം പ്രവർത്തിക്കുന്ന 'ലോയൽ ക്ലിനിക്കി'ലായിരുന്നു അപകടം. ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ സുനിൽ കുമാറിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ലോയൽ ക്ലിനിക്കിന്റെ പങ്കാളികളിൽ ഒരാളാണ് അന്തരിച്ച സുനിൽ കുമാർ. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post