തൃശ്ശൂർ: ശക്തൻ സ്റ്റാൻഡിന് സമീപം ബിവറേജസിന് അടുത്ത് ഇന്ന് രാവിലെ യുവാവിനെ കുത്തേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.
മരിച്ചത് മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ തൃശ്ശൂർ വലിയ പറപ്പൂർ കോടി സ്വദേശിയുമായ അജ്മൽ ആണ്.
ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ റോഡരികിൽ കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുപ്പുഴ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബം:
പിതാവ്: അയൂബ്
മാതാവ്: ഹാജറ
ഭാര്യ: ജെസ്സി - തൃശ്ശൂർ സ്വദേശി
മകൾ: തക്കുടു
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
_റിപ്പോർട്ട്: Accident Rescue 24x7 Helping Team Reporting_
