കണ്ണൂര്‍: കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരിക്കുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ശക്തമായ മഴയില്‍ റോഡിൽ തെന്നി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാകാം അപകടമുണ്ടായതെന്ന് സംശയിക്കുന്നു. അമ്പതിനടുത്ത് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
