പയ്യന്നൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു

 


കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരുക്കേറ്റു.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്

Post a Comment

Previous Post Next Post