വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് യാത്രികയായ ശ്രീദേവി മനോജ് മരിച്ചു



കോട്ടയം: കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം.


അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്ക വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു. കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ടയുവതി യുടെ മരണം ഉടൻ തന്നെ സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു. 07.08.2026

Post a Comment

Previous Post Next Post