രാമപുരം : മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി വർക്ക് ഷോപ്പ് ബസ്സും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്ക്. മക്കരപ്പറമ്പ് നാറാണത്ത് വെള്ളിയാഴ്ച കാലത്ത് ഏഴ് മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ പരിക്കുകളോടെ കുടുങ്ങിക്കിടക്കുകയായിരുന്ന വാൻ ഡ്രൈവറെ വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു.
