മോങ്ങത്ത് വാക്ക് തർക്കത്തിനിടെ ആക്രമണം: യുവാവിന് കുത്തേറ്റു



മലപ്പുറം കൊണ്ടോട്ടി :മോങ്ങത്ത് വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കത്തികൊണ്ട് കുത്തേറ്റു. താഴേമോങ്ങം സ്വദേശി അത്തിമണ്ണിൽ സൈദിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ മുഖത്തും ചുണ്ടിനും കൈക്കും കൈപ്പത്തിക്കും ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


തർക്കത്തിനിടെ താഴേമോങ്ങം സ്വദേശിയായ ശിവൻ എന്നയാളാണ് സൈദിനെ കുത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post