കോഴിക്കോട് പയ്യോളി: പയ്യോളിയിൽ മീൻ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും രോഗിയ്ക്കും അടക്കും അഞ്ച് പേർക്ക് പരിക്കുണ്ട്. അഴിയൂരിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
പയ്യോളി തീർത്ഥ ഹോട്ടലിന് മുമ്പിൽവെച്ചായിരുന്നു അപകടം. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ തലയ്ക്ക് പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.
