ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി മരിച്ചു



കൊച്ചി :ദേഹത്ത് ചൂടുവെള്ളം വീണ്ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു-എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം

ലിജു (2) ആണ് മരിച്ചത്. ഇന്നലെ

രാവിലെയായിരുന്നു അന്ത്യം.

സംസ്ക്‌കാരം നടത്തി.

ഒരാഴ്ച‌ മുൻപാണ് അപകടം നടന്നത്. കുളിമുറിയിൽ കുളിപ്പിക്കാനായി വച്ചിരുന്ന ചൂടുവെള്ളം നിറഞ്ഞ ബക്കറ്റിൽ അമ്മ മാറിയ സമയത്തു കുട്ടി പിടിക്കുകയും, ബക്കറ്റ് അബദ്ധത്തിൽ മറിഞ്ഞ് ദേഹത്തേക്ക് വീണ് പൊള്ളലേൽക്കുകയുമായിരുന്നു.

പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു.

Post a Comment

Previous Post Next Post