ചെന്നൈ: സംഗീത സംവിധായകൻ എ.ആ ർ. റഹ്മാൻ്റെ മകനും ഗായകനുമായ എ.ആ ർ. അമീന് വാഹനാപകടത്തിൽ പരിക്ക്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമു ണ്ടായത്.ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തി പ്പാറ ഫ്ലൈഓവറിന് സമീപം അമീൻ സഞ്ച രിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂ ട്ടിയിടിക്കുകയായിരുന്നു. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഈ അപകടം ഉണ്ടായത്. അമീൻ്റെ പരിക്കുകൾ ഗുരുതരമല്ല
ഒരു സൈഡ് റോഡിൽ നിന്നും പ്രധാന റോ ഡിലേക്ക് പ്രവേശിച്ച വാഗൺ-ആർ കാർ അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും തന്നെ വലിയ പരിക്കുകൾ സംഭവിച്ചിട്ടില്ല.
അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്‌ചാർജ്' ചെയ്യുകയും അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.അതേസമയം, അപകടത്തിൽപ്പെട്ട വാഗൺ-ആർ കാറിലുണ്ടായിരുന്ന പരിക്കേറ്റയാളെ കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെ ഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ ദ്ദേഹത്തെയും ആവശ്യമായ ചികിത്സ നൽകിയ ശേഷം പിന്നീട് ഡിസ്‌ചാർജ് ചെയ്തിട്ടു ണ്ട്.അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങ ളും അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്താൻ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.
