കണ്ണൂർ പഴയങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി മരിച്ചു. പയ്യന്നൂരിലെ പഴയകാല വ്യാപാരിയായ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപത്തെ കെ. അബൂബക്കർ (67) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7:30 മണിയോടെ പഴയങ്ങാടി ബസ് സ്റ്റാൻ്റിനു സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അബൂബക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
* ഭാര്യ: ഷെരീഫ (തളിപ്പറമ്പ്)
* മക്കൾ: ശുഹൈബ, ശുഹൈബ്, ശുഹൈർ
* മരുമക്കൾ: മുഹമ്മദ് (ഉടുമ്പുന്തല തൃക്കരിപ്പൂർ), ഷാഹിദ (വെള്ളച്ചാൽ), ഹന (ഏഴിലോട്)
പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
