കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിൽ; കാസർഗോഡ് കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായി സംശയം



കാസർഗോഡ് അറക്കത്തട്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ രൂക്ഷമായി. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിലെ കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന ചാലിലും സമീപത്തെ കൃഷിയിടത്തിലും ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്

ഇന്ന് രാവിലെ മുതൽ ഈ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കുന്നിൻ ചെരിവുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡരികിലെ ചാലിലൂടെ അതിവേഗത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിട്ടുണ്ട്. കോട്ടമല എസ്റ്റേറ്റിന് സമീപത്ത് മണ്ണിടിച്ചിൽ ഉണ്ടായതായാണ് സംശയം

Post a Comment

Previous Post Next Post