കൊച്ചി: സ്വകാര്യ ബസിന്റെ ഡോറില്‍ നിന്ന് തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ കുഞ്ഞിത്തൈ സ്വദേശി വിന്റുമോള്‍ ആണ് മരിച്ചത്. പറവൂര്‍ തുരുത്തിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടം സംഭവിച്ചത്. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
