കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

 


തൃശ്ശൂർ  ​വടക്കേക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. വടക്കേ പുന്നയൂർ കൊന്നാമാക്കൽ സുലൈമാൻകുട്ടിയുടെ മകൻ മുഹമ്മദ് ഫർഹാൻ (13) ആണ് മരിച്ചത്. തൊഴിയൂർ റഹ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ്.

​ഞായറാഴ്ച വൈകീട്ട് നാലരയോടെ കെട്ടുങ്ങൽപീടികക്ക് കിഴക്കായുള്ള കാർത്തിപുള്ളി കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുളത്തിലേക്ക് ചാടിയ ഫർഹാൻ വെള്ളത്തിൽ നിന്ന് ഉയർന്നു വരാതിരുന്നതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിൻപ്രകാരം നാട്ടുകാർ ഓടിയെത്തുകയായിരുന്നു.

​ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

​മാതാവ്: ഷഹാന

സഹോദരങ്ങൾ: ഫറാസ്, ഫർസാന


Post a Comment

Previous Post Next Post