കുന്നംകുളം ആർത്താറ്റ് വാഹനപകടം; കാർ യാത്രികർ മദ്യലഹരിയിൽ, കാർ ഡ്രൈവർ ബെൻ ഒളിവിൽ, പോലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി



 തൃശ്ശൂർ കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ ആർത്താറ്റ് സ്വദേശി ബെൻ ഒളിവിൽ. ഇയാൾക്കെതിരെ പോലീസ് ജാമിലാ വകുപ്പ് ചുമർത്തി കേസെടുത്തു. ബെൻ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. നാലുപേരും മദ്യലഹരിയിലായിരുന്നു. കാർ അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. അപകടം നടന്നതിനു പിന്നാലെ കാർ ഓടിച്ചിരുന്ന ബെന്നും മറ്റൊരാളും മുങ്ങി. ഒരാൾ കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്. നേരിയ തോതിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. സൗദിയിൽ ആയിരുന്ന മുനീർ ഒരു മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കം നടക്കും.

Post a Comment

Previous Post Next Post