വണ്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു



മലപ്പുറം ​  വണ്ടൂർ: സംസ്ഥാനപാതയിൽ വണ്ടൂരിനും ചെറുകോടിനും ഇടയിലുള്ള താടി വളവിൽ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകൻ പ്രജീഷ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

​ഗുരുവായൂരിലെ സ്വകാര്യ ബാറിലെ ജീവനക്കാരനായ പ്രജീഷ്, ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്നുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post