മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) മദീനയിൽ വാഹനാപകടത്തിൽ മരിച്ചു.
അവധി കഴിഞ്ഞ് നാല് മാസം മുൻപാണ് ഇദ്ദേഹം മദീനയിൽ തിരിച്ചെത്തിയത്. ആഷ്ടെൽ ഇന്റർനാഷണൽ കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ജിദ്ദയിലെ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന നൗഫൽ രണ്ടര വർഷം മുൻപാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്.
മദീനയിലെ അഹമ്മദി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
