വേങ്ങര : കുന്നുംപുറം കൊടക്കല്ലിൽ ബസിന് പിന്നിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാളകുട വട്ടപൊന്ത സ്വദേശി അമീർ (31) ആണ് മരണപ്പെട്ടത്
.
ഒക്ടോബർ 16-ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ വാഹനാപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മുന്നിൽ പോവുകയായിരുന്ന ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമീർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
