പോസ്റ്റ് ഓഫീസിലെത്തി ഭാര്യയെ കമ്പിവടിക്ക് അടിച്ചു… പിന്നാലെ ഭർത്താവ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിച്ചു



ഇടുക്കി: ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയ്ക്കാണ് ഭർത്താവ് സന്തോഷിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പോസ്റ്റ് ഓഫീസിലെത്തിയ സന്തോഷ് കമ്പിവടി ഉപയോഗിച്ച് ശ്രീജയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സന്തോഷ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post