ആ കണ്ണുകൾ ഇനിയും പ്രകാശിക്കും; മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായി പൃഥ്വിക്




കൊയിലാണ്ടി: ചില ജീവിതങ്ങൾ അങ്ങനെയാണ്. സ്വന്തം പരിമിതികൾക്കിടയിലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നവർ. ജീവിതം അവസാനിച്ചാലും അവരുടെ നന്മ മറ്റുള്ളവരിലൂടെ തുടരും. അത്തരമൊരു ഓർമയായി മാറുകയാണ് മുചുകുന്ന് പുത്തുക്കണ്ടി പുറായിൽ പൃഥ്വിക് (18).


കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു പൃഥ്വിക്. മസ്കുലർ ഡിസ്ട്രോഫി എന്ന ജനിതകരോഗത്തെ തുടർന്ന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശാരീരിക പരിമിതികൾക്കിടയിലും അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു അവൻ. വീൽചെയറിൽ ചെറുപുഞ്ചിരിയോടെ സ്കൂൾ ഗേറ്റ് കടന്നെത്തിയിരുന്ന പൃഥ്വിക്കിന്റെ സാന്നിധ്യം അവർക്കെല്ലാം മറക്കാനാവാത്ത ഓർമയാണ്.


കണ്ണുകൾ ദാനം ചെയ്യണമെന്നത് പൃഥ്വിക് നേരത്തേ അച്ഛനോടും അമ്മയോടും പങ്കുവെച്ച ആഗ്രഹമായിരുന്നു. ആ ആഗ്രഹം മകന്റെ വേർപാടിലും ബന്ധുക്കൾ മറന്നില്ല. മരണവിവരം അറിയിച്ചതിനൊപ്പം നേത്രദാനത്തിനുള്ള സന്നദ്ധതയും മെഡിക്കൽ കോളേജിനെ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിലെ ഡോക്ടർമാർ മുചുകുന്നിലെ വീട്ടിലെത്തി പൃഥ്വിക്കിന്റെ കണ്ണുകൾ ഏറ്റുവാങ്ങി.


ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൃഥ്വിക്, ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് അന്തരിച്ചത്.


പൃഥ്വിക് ഇനി സ്കൂൾ മുറ്റത്ത് വീൽചെയറിൽ പുഞ്ചിരിയോടെ എത്തില്ല. അവന്റെ ശബ്ദവും സാന്നിധ്യവും ഇനി ഓർമകളിൽ മാത്രം. എന്നാൽ മറ്റൊരാൾക്ക് കാഴ്ചയുടെ വെളിച്ചം പകരണമെന്ന അവന്റെ ആഗ്രഹം മരണത്തിനപ്പുറവും പ്രതീക്ഷയായി തുടരുകയാണ്.


രോഗം ശരീരത്തിന്റെ ചലനശേഷി കവർന്നെടുത്തെങ്കിലും, മറ്റുള്ളവർക്ക് വെളിച്ചമാകണമെന്ന പൃഥ്വിക്കിന്റെ ആഗ്രഹത്തെ തോൽപ്പിക്കാനായില്ല. അവൻ വിടപറഞ്ഞു; പക്ഷേ, അവന്റെ കണ്ണുകളിലൂടെ മറ്റൊരു ജീവിതത്തിൽ വെളിച്ചം തെളിയാനുള്ള പ്രതീക്ഷ ബാക്കിയാകുന്നു.


അച്ഛൻ: ഗിരീശൻ

അമ്മ: കുസുമം

സഹോദരി: ഋഷിക

⊶⊷⊶⊷❍❍⊶⊷⊶⊷

Accident Rescue 24×7 Helping & Reporting Team

(Reg No: MPM/CA/382/2025)

📞 Help Line: 9526222277

"Together We Can Save Lives"

⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രികളിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/Ge5tj14coAv4Oz3sfKavwF?s=cl&p=a&mlu=4&ilr=4

Post a Comment

Previous Post Next Post