പച്ചക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് പറമ്പിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

  


കോഴിക്കോട് നടുവണ്ണൂരിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കൈവരിയിലിടിച്ച് പറമ്പിലേക്ക് മറിഞ്ഞ് അപകടം.

ഡ്രൈവർക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന്(22) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നടുവണ്ണൂരിലെ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് എത്തിയപ്പോളാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.


മലപ്പുറത്ത് നിന്നും നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് നിറയെ പച്ചക്കായ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ. സംസ്ഥാന പാതയിലെ കൈവരിയിൽ ഇടിച്ച് തൊട്ടടുത്ത പറമ്പിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.


പിക്കപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേയനും സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post