സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവതികൾ മരിച്ചു



 കോട്ടയം: കോട്ടയം പതിമൂന്നാം മൈലിൽ സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവതികൾ ദാരുണമായി മരിച്ചു. വട്ടക്കാവ്വങ്കൽ തോമസിന്റെ മകൾ ആഷ്‌ലി (22), കടുവുംഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന യുവതികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളുടെ ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post