മാർക്ക് കുറഞ്ഞതായി അധ്യാപിക, വീട്ടിലെത്തിയ കുട്ടിയോട് മാതാവ് വഴക്ക് പറഞ്ഞു; 11 വയസ്സുകാരൻ ജീവനൊടുക്കി



കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മാതാവ് വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരൻ ജീവനൊടുക്കി. കൊല്ലം നെടുമ്പൻകാവിൽ സൊസൈറ്റി മുക്ക് സ്വദേശി ദേവദർശ് ആണ് മരിച്ചത്. അനിൽ കുമാറിൻ്റെയും രേഷ്‌മയുടെയും മകനാണ്. വെള്ളിയാഴ്ച‌ ദേവദർശിനെ വൈകീട്ട് അഞ്ചരയോടെയാണ് വീടിൻ്റെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൽ തോർത്ത് കെട്ടിയാണ് കുട്ടി തൂങ്ങി മരിച്ചത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞു വെന്നും ശ്രദ്ധിക്കണമെന്നും അധ്യാപിക മാതാവ് വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടർന്ന് രാവിലെ കണക്കിന് ശാകാരിച്ചതാണ് കുട്ടിയെ മാനസിക വിഷമത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056

Post a Comment

Previous Post Next Post