വള്ളിക്കുന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


​മലപ്പുറം വള്ളിക്കുന്ന്: ആനങ്ങാടി രവിമംഗലം വിഷ്ണുക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക് വിദ്യാർത്ഥി മുങ്ങിമരിച്ചു. അരിയല്ലൂർ വളവിലെ ടി.കെ. സുനിൽ ദത്തിന്റെ മകൻ കാർത്തിക് ദാസ് (20) ആണ് മരിച്ചത്. തിരൂർ എസ്.എസ്.എം. പോളിടെക്നിക്കിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.

​വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കാർത്തിക് അപകടത്തിൽപ്പെട്ടത്. കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ ഉടൻതന്നെ കരയ്ക്കെത്തിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post