പാലക്കാട്: എഞ്ചിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തനിയെ മുന്നോട്ടു നീങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠൻ-ധനഭാഗ്യം ദമ്പതികളുടെ മകൻ ലിദിക്കാണ് ജീവൻ നഷ്ടമായത്.
എഞ്ചിൻ പ്രവർത്തനാവസ്ഥയിലായിരുന്ന വാഹനത്തിന്റെ ഗിയർ മറ്റൊരു കുട്ടി അശ്രദ്ധമായി മാറ്റിയതാണ് അപകടത്തിന് കാരണമായത്. വാഹനം പെട്ടെന്ന് മുന്നോട്ടു നീങ്ങിയപ്പോൾ കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐ.സി.യൂവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
